Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leopard Killed

Wayanad

പ​ശു​വി​നെ പു​ലി കൊ​ന്നു

ഗൂ​ഡ​ല്ലൂ​ര്‍: നെ​ല്ലാ​ക്കോ​ട്ട പ​ഞ്ചാ​യ​ത്തി​ലെ ഔ​ണ്ടേ​ലി​ല്‍ പ​ശു​വി​നെ പു​ലി കൊ​ന്നു. പ്ര​ദേ​ശ​വാ​സി​യാ​യ അ​രു​ള്‍​ദാ​സി​ന്‍റെ പ​ശു​വി​നെ​യാ​ണ് പു​ലി കൊ​ന്ന​ത്.

വീ​ടി​ന് സ​മീ​പ​ത്തെ തേ​യി​ല​ത്തോ​ട്ട​ത്തി​ല്‍ മേ​യു​ന്ന​തി​നി​ടെ​യാ​ണ് പ​ശു​വി​നെ പു​ലി ആ​ക്ര​മി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് ബി​ദ​ര്‍​ക്കാ​ട് റേ​ഞ്ച​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

കൃ​ഗ​ന്നൂ​രി​ലെ പു​ലി​ശ​ല്യം: തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി വ​നം​വ​കു​പ്പ്

പു​ല്‍​പ്പ​ള്ളി: മ​ര​ക്ക​ട​വ്, കൃ​ഗ​ന്നൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലി​റ​ങ്ങി വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ പി​ടി​ച്ച പു​ലി​യെ ക​ണ്ടെ​ത്താ​ന്‍ വ​നം​വ​കു​പ്പ് തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ക​യും കൂ​ട് സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ര​ണ്ട് ആ​ടു​ക​ളേ​യും ര​ണ്ട് വ​ള​ര്‍​ത്തു നാ​യ്ക്ക​ളേ​യു​മാ​ണ് പു​ലി​യ കൊ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വ​നം​വ​കു​പ്പി​ന്‍റേ​യും ആ​ര്‍​ആ​ര്‍​ടി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​ലി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വ​നം​വ​കു​പ്പ് തെ​ര​ച്ചി​ല്‍ ന​ട​ത്തി.

പ്ര​ദേ​ശ​ത്ത് 24 മ​ണി​ക്കൂ​റും വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മേ പു​ലി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന കു​ന്ന​ത്തു​ക​വ​ല​യി​ലും വ​നം​വ​കു​പ്പ് കൂ​ടു​വ​ച്ച് നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up